---
title: "കാക്കൂര്‍ പാലത്തിനടുത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man was killed when his private bus collided with a bike near Kakur bridge"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/40999/A young man was killed when his private bus collided with a bike near Kakur bridge"
published_at: "2022-05-05T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273eb99e7724_006 ETI CLG.jpg"
keywords: []
---

# കാക്കൂര്‍ പാലത്തിനടുത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** കാക്കൂര്‍: കോഴിക്കോട് -ബാലുശ്ശേരി പാതയിലെ കാക്കൂര്‍ പാലത്തിനടുത്ത് സ്വകാര്യബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലയാട് കോളനിയില്‍ അനീദ് ആണ് മരിച്ചത്.

## Article Content

കാക്കൂര്‍: കോഴിക്കോട് -ബാലുശ്ശേരി പാതയിലെ കാക്കൂര്‍ പാലത്തിനടുത്ത് സ്വകാര്യബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലയാട് കോളനിയില്‍ അനീദ് ആണ് മരിച്ചത്.

കൂടെ സഞ്ചരിച്ചിരുന്ന കൂരാച്ചുണ്ട് സ്വദേശി അശ്വന്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് കോഴിക്കോട് ഭാഗത്തു നിന്നും ബാലുശ്ശേരിലേക്ക് വരികയായിരുന്നു.

എതിര്‍ദിശയില്‍ വന്ന ബൈക്ക് നിയന്ത്രണം വിട്ട് തെന്നി വീഴുകയും ബൈക്കിലുണ്ടായിരുന്ന അനീദ് ബസിന് അടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനീദ് മരണപ്പെടുകയായിരുന്നു. അശ്വന്തിന് വാരിയെല്ലിനു ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഇരുവരും പ്ലംബിങ് ജോലികള്‍ക്കായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.

തലയാട് കോളനിയില്‍ ശശിയുടെയും ഷൈജയുടെയും മകനാണ് മരണപ്പെട്ട അനീദ്. അവന്തിക സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/40999/A young man was killed when his private bus collided with a bike near Kakur bridge)